എന്റെ സങ്കേതവും ബലവും | Ente Sankethavum Balavum | Malayalam Song | Charles John | Tesiya Babu

Malayalam Christian Devotional song by Evg. Charles John Ranny, sung by Tesiya Babu Piravom.

Recorded/Mixed/Edited at Kinnereth Media Hub, Cochin, by Rejoy Poomala

Special thanks to: Kesiya Babu

Lyrics:

എന്റെ സങ്കേതവും ബലവും
ഏറ്റവും അടുത്ത തുണയും
എന്തൊരാപത്തിലും ഏതു നിറത്തിലും
എനിക്കെന്നുമെൻ ദൈവമത്രേ

ഇരുൾ തിങ്ങിടും പാതകളിൽ
കരൾ വിങ്ങിടും വേളകളിൽ
അരികിൽ വരുവാൻ കൃപകൾ തരുവാൻ
ആരുമില്ലിതുപോൽ ഒരുവൻ

എല്ലാ ഭാരങ്ങളും ചുമക്കും
എന്നും താങ്ങിയെന്നെ നടത്തും
കർത്തൻ തൻ കരത്താൽ കണ്ണുനീർ തുടയ്ക്കും
കാത്തുപാലിക്കുമെന്നെ നിത്യം

ഇത്ര നല്ലവനാം പ്രിയനെ
ഇദ്ധരയിൽ രുചിച്ചറിവാൻ
ഇടയായതിനാൽ ഒടുവിൽ വരെയും
ഇനിയെനിക്കെന്നും താൻ മതിയാം

Leave a Reply

Your email address will not be published. Required fields are marked *